സൈബര്‍മേഖലയും
സ്ത്രീകളും
''വിവേകവും
വിവേചനവും ഉപയോഗിച്ചുവേണം സൈബര് മേഖലയില് ഇടപെടാന്. ചൂഷണാത്മകമായ
വശങ്ങള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണം. സൈബര് അടിമത്വം
സ്വീകരിക്കാതെ ഈ മേഖലയില്‍നിന്ന്
ലഭിക്കുന്ന അറിവുകള് ഉപയോഗിച്ച് മുന്നേറുകയാണ് വേണ്ടത്''സ്ത്രീസുരക്ഷ ഇന്ന്
ഒരു മിഥ്യയായി മാറുകയാണ്. കേരളത്തില് 'നിര്ഭയ' പദ്ധതി ഇനിയും
നടപ്പായിട്ടില്ല. ട്രെയിനില് സ്ത്രീസുരക്ഷ ഇല്ല. എന്‍സിആര്‍ബി
കണക്കുപ്രകാരം 2009 ല് 8049, 2013 ല്
11216 കുറ്റകൃത്യങ്ങള്.
(39 ശതമാനം) വര്ധന. ദേശീയതലത്തില് 203804 ല്‍നിന്നും 309548. അതായത് 62
ശതമാനം
വര്ധന. ഏഴ് ശതമാനമായിരുന്ന ബലാല്‍സംഗം 11 ശതമാനമായി. മനുഷ്യത്വവും
മാനവികതയുമായിരിക്കണം മനുഷ്യനെ മുന്നോട്ടുനയിക്കേണ്ടത്.സൈബർ ലോകത്തും
സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ടിയിരിക്കുകയാണ്
സ്ത്രീകളെ
സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കുന്നത് നിരോധിച്ച് 1986-ൽ കൊണ്ടുവന്ന
നിയമഭേദഗതിയുടെ
കരട് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു.
കുറ്റക്കാർക്ക് മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും
വ്യവസ്ഥചെയ്യുന്ന ഈ കരട് പുറത്തുവന്നതിന്റെ
പിറ്റേന്നാണ് സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകുന്ന
പ്രഖ്യാപനം വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയിൽ നിന്നുണ്ടായത്.
സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും
പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റുകളെ പറ്റി പരാതിപ്പെടാൻ കേന്ദ്ര
ആഭ്യന്തരമന്ത്രാലയം ഹോട്ട്ലൈൻ സ്ഥാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
പലതലത്തിൽ പരാതിപ്പെട്ട് അതിന് ഒരുഫലവും കിട്ടാതെ പോകുന്ന
സ്ഥിതിവിശേഷത്തിന് അറുതിവരുത്താൻ ഈ ഹോട്ട്ലൈൻ സംവിധാനത്തിനാകും
എന്നു പ്രതീക്ഷിക്കാം.
വിദ്യാഭ്യാസനിലവാരത്തിലും
സാമൂഹിക ബോധത്തിലും ഭാരതസ്ത്രീ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
സാമൂഹികരാഷ്ട്രീയ അവബോധത്തിൽനിന്നുളവാകുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ
അവർക്ക് പുത്തൻമാധ്യമങ്ങളും ലഭ്യമായി. ഫെയ്സ്ബുക്കും ട്വിറ്ററും
ഇൻസ്റ്റഗ്രാമും പോലുള്ള സാമൂഹികമാധ്യങ്ങൾ അവർക്ക് ആത്മപ്രകാശനത്തിന്റെ
വേദികളാണ്.വിവാഹാലോചനാ വെബ്സൈറ്റുകളിൽ നല്കുന്ന ചിത്രങ്ങളുടെ ദുരുപയോഗം
മുതൽ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച്
പ്രസിദ്ധീകരിക്കുന്നതുവരെസൈബർ
ലോകത്തു നടക്കുന്നു ഐക്യത്തോടെയുള്ള പ്രവർത്തനമാണ് സ്ത്രീസുരക്ഷക്കു
വേണ്ടത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment