Monday 4 July 2016

PROF. JOHN KURAKAR'S SPEEACH ON URI 16TH BIRTH DAY CELEBRATION

ലോകസമാധാനത്തിന് നമുക്ക് 


അണിനിരക്കാം

(പ്രൊഫ.ജോണ്‍കുരാക്കാര്‍)

                        ലോകസമാധാനത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തരസംഘടനയാണ് യു.ആര്‍.ഐ (യുണൈറ്റഡ്റിലീജിയന്‍സ് ഇനിഷ്യേറ്റീവ്).2000 ത്തിലാണ്സാന്‍ഫ്രാന്‍സിസ്‌ക്കോ കേന്ദ്രമായി ഈസംഘടന ആരംഭിച്ചത്. അതിവേഗംവളര്‍ന്നുകൊണ്ടിരിക്കുന്ന ഒരുസംഘടനയാണിത്. മതങ്ങളുടെ ഐക്യംനിലനിര്‍ത്തുന്നതോടൊപ്പം മതപരമായിഉണ്ടാകുന്നതും ഉണ്ടാകാന്‍സാധ്യതയുള്ളതുമായ കലഹങ്ങളുംകലാപങ്ങളും അവസാനിപ്പിക്കാന്‍ പരിശ്രമിക്കുക. സമാധാനത്തിന്റെ ഒരുസംസ്‌കാരവും അന്തരീക്ഷവും ലോകത്ത് സംജാതമാക്കുക.വിവിധ മതങ്ങളില്‍,വിവിധ ആചാരങ്ങളില്‍, സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവരെ മനസ്സിലാക്കാനുംഅവരെ ബഹുമാനിക്കാനും തയ്യാറാക്കുക എന്നിവയാണ് യു.ആര്‍.ഐ യുടെലക്ഷ്യങ്ങള്‍.കേരളത്തിലെ യു.ആര്‍.ഐ യുടെ ഏറ്റവും വലിയ യൂണിറ്റാണ് കേരളകാവ്യകലാ സാഹിതി. സ്‌കൂളുകളിലും കോളേജുകളിലുമായി 200 ലധികംയൂണിറ്റുകള്‍ കേരള കാവ്യകലാ സാഹിതിയ്ക്കുണ്ട്. ലോകസമാധാനം ,പ്രകൃതി സംരക്ഷണം ഇവയൊക്കെ കേരള കാവ്യകലാ സാഹിതിയുടെയുംലക്ഷ്യങ്ങള്‍ തന്നെയാണ്. 1979 ല്‍ ചാരിറ്റി സൊസൈററി ആക്ട് അനുസരിച്ച്രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. വിദ്യാര്‍ത്ഥികളുടെസര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ഉന്നത വിജയം നേടാന്‍സഹായിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ് വിദ്യാലയങ്ങളിലുംകലാലയങ്ങളിലും കലാ സാഹിതി യൂണിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്.ശാസ്ത്ര സെമിനാറുകള്‍, കവിയരങ്ങുകള്‍, സാഹിത്യ ശില്പശാല, പ്രകൃതിപഠന യാത്രകള്‍, ആരോഗ്യ ക്ലാസുകള്‍, സൗജന്യ ചികിത്സാ ക്യാമ്പുകള്‍,വിജ്ഞാന പരീക്ഷകള്‍, മതസൗഹാര്‍ദ്ദറാലികള്‍, ഊര്‍ജ്ജ സംരക്ഷണ ക്ലാസ്സുകള്‍,സര്‍വ്വമത സമ്മേളനങ്ങള്‍, കലാ മത്സരങ്ങള്‍, സംഗീത സായാഹ്നം തുടങ്ങിയവകാവ്യ കലാസാഹിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.മതങ്ങള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കാലഘട്ടത്തിന്റെആവശ്യമാണെന്ന് കേരള കാവ്യകലാസാഹിതി കരുതുന്നു. എല്ലാ മതങ്ങളെയുംആദരിക്കാനും ബഹുമാനിക്കാനും അവരവരുടെ മതത്തെക്കുറിച്ച് ആഴത്തില്‍പഠിക്കാനും കാവ്യകലാ സാഹിതി യുവാക്കളെ പ്രേരിപ്പിക്കുന്നു.
ആകാശത്ത് നിന്ന് പെയ്യുന്ന മഴ ഭൂമിയില്‍ പതിച്ച് നാനാസ്ഥാനങ്ങളില്‍ നിന്ന്ഉറവയെടുത്ത് ഒഴുകുന്ന അരുവികള്‍, തോടുകള്‍, പുഴകള്‍, നദികള്‍ ഇവയെല്ലാംഒന്നിച്ച് ഒഴുകി സാഗരത്തില്‍ പതിക്കുന്നതു പോലെ വിഭിന്നരുംസവിശേഷരുമായ മനുഷ്യര്‍ അവലംബിക്കുന്ന ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍ഭിന്നമെന്ന് തോന്നുമെങ്കിലും എല്ലാം ഈശ്വരനില്‍ തന്നെ എത്തിച്ചേരുന്നു.ധര്‍മ്മം, നീതി, സത്യം, മനുഷ്യത്വം ഇവയാണ് എല്ലാ മതങ്ങളുടെയുംമുഖമുദ്രയെന്ന സത്യം യുവാക്കളും വിദ്യാര്‍ത്ഥികളുംമനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ സന്ദേശം കേരള കാവ്യ കലാസാഹിതികലാലയ യൂണിറ്റുകളിലൂടെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നു.
അശാന്തിയുടെ ഇരുള്‍ പരക്കുന്ന ഇന്നത്തെ ലോകത്തിന് വെളിച്ചം പകരാന്‍യു.ആര്‍.ഐ യുടെയും കാവ്യ കലാസാഹിതിയുടെയും ചുണക്കുട്ടികള്‍ രംഗത്ത്വരണം. മത പ്രേരിതമായ അക്രമങ്ങളും കലഹങ്ങളും ഇനി ലോകത്ത്ഉണ്ടാകാന്‍ അനുവദിക്കരുത്. പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കാന്‍മക്കള്‍ രംഗത്ത് വരണം. ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ഒരുകുടക്കീഴില്‍ ഒന്നിക്കണം.യു.ആര്‍.ഐ യുടെ 16ന്  ജന്മദിനാഘോഷത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യാറീജിയന്‍ വിദ്യാഭ്യാസ, സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച 12 പേര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിഅദരിക്കുകയാണ്. എല്ലാ ശ്രേഷ്ഠര്‍ക്കും യു.ആര്‍.ഐയുടെ അനുമോദനങ്ങള്‍.

(പ്രൊഫ.ജോണ്‍കുരാക്കാര്‍)
(ഗ്ലോബല്‍ കൗണ്‍സില്‍ ട്രസ്‌ററി)