കാൽപന്തിനെക്കാളും വിലയില്ലാത്തതാണോ മനുഷ്യ ജീവിതം?
ഫുടബോൾ ഭ്രാന്തിൽ സ്വയം
കാറ്റൊഴിച്ചുവിടാൻ മാത്രമുള്ള ഫുട്ബോളായി ജീവിതത്തെ കാണുന്നതിനു
ന്യായീകരണമുണ്ടോ? അർജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു
ദിനു. ദിനുവിന്റെ മരണത്തിലൂടെ ഹൃദയവും ഇനിയുള്ള ജീവിതവും മുറിവേറ്റുപോയ
കുടുംബത്തിന്റെ പ്രാണസങ്കടം മെസ്സിയോ ഏതെങ്കിലും അർജന്റീനക്കാരനോ
അറിയുന്നുണ്ടാവുമോ? 2010 ലോകകപ്പ് വേളയിൽ, നിരാശപൂണ്ട വയനാട് മേപ്പാടിയിലെ
ബ്രസീൽ ആരാധകൻ ജീവനൊടുക്കിയിരുന്നു. മെക്സിക്കോയുമായുള്ള മത്സരത്തിൽ
അർജന്റീനയുടെ മികച്ച പ്രകടനം കണ്ടതുകൊണ്ടുള്ള നിരാശയായിരുന്നു അന്ന് ആ
ഇരുപത്തിയാറുകാരന്റെ സ്വയംഹത്യയ്ക്കു കാരണം
1998ലെ
ലോകകപ്പിൽനിന്ന് അർജന്റീന പുറത്തായതിന്റെ നിരാശയിൽ, തൃശൂർ കൊടകരയിലെ
ഇരുപത്തിനാലുകാരനും സ്വയം ജീവനെടുത്തിരുന്നു. കളിയും ജീവിതവും രണ്ടായി
കാണാൻ ഇവർക്ക് കഴിയാതെ പോകുന്നു .ലോകകപ്പ്തോൽവിയിൽ മാത്രമല്ല, ജീവിതത്തിൽ
പ്രതീക്ഷിക്കാതെയുണ്ടാകുന്ന
പല തിരിച്ചടികളിലും ചിലർ അടിപതറുന്നതിനു പ്രധാന കാരണം, അവർക്കു
യാഥാർഥ്യങ്ങളെ നേരിടാനുള്ള കഴിവു കുറവായതുകൊണ്ടാകാം .ഒരു കളിയിൽ തോറ്റാൽ
മറ്റൊരുകളിയിൽ അവർക്കു ജയിക്കാനാകും പക്ഷേ,
ജീവിതത്തിൽ തോറ്റ്, മരണത്തെ ജയിപ്പിച്ചാൽ വീണ്ടുമൊരു അവസരമില്ല.കളിയല്ല
ജീവിതം എന്ന് യുവാക്കൾ മനസ്സിലാക്കണം .സ്വന്തം ജീവിതത്തെയും കുടുംബത്തെയും
സമൂഹത്തെയും സ്നേഹിക്കുന്ന ഒരാൾക്ക് കളിയും
ജീവിതവും തിരിച്ചറിയാൻ
കഴിയും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment