Saturday 30 March 2019

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ






രാജാവ് നൽകിയ സ്ഥാനനാമം
 കുടുംബനാമമായി മാറിയ കഥ

കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും  കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 ൽ  കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ  കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു .അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും  നിലവും കരമൊഴിവായി പതിച്ചുകൊടുത്തു .കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന്  കുറവിലങ്ങാട്ടെ വീട്ടുപേരായ  വലിയവീട് എന്ന് തന്നെ നാമകരണം ചെയ്‌തു .
കാര്യക്കാരൻ എന്ന സ്ഥാനനാമം  തലമുറ കഴിഞ്ഞപ്പോൾ "കുരാക്കാരൻ" എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ  രേഖപ്പെടുത്തിയിരിക്കുന്നു . കുറവിലങ്ങട്ടുകാരൻ ലോപിച്ച്  കുരാക്കാരൻ ആയതായി  ഷെവലിയാർ ശ്രി വി.സി ജോർജ് അഭിപ്രായപ്പെടുന്നു . സംസ്‌കൃതം  ,ഹിന്ദി  എന്നെ ഭാഷാകാലിൽ "കുരാ" എന്ന പദത്തിന്  ഷെവലിയാർ, യുദ്ധതന്ത്രജ്ഞൻ , ധൈര്യശാലി . സാഹസികൻ ,ഉയർന്നവൻ  തുടങ്ങിയ അർഥങ്ങൾ കാണുന്നു
പഴയ  ചില കുടുംബ രേഖകളിലും  പ്രമാണങ്ങളിലും മറ്റും ക്റാക്കാരൻ , കുറേക്കാരൻ  എന്നിങ്ങനെയും കാണുന്നു . കുരാക്കാരൻ എന്ന സ്ഥാന നാമം  കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ ആയിരത്തിൽപരം വരുന്ന അംഗങ്ങൾക്ക്  ആൺ പെൺ  വ്യത്യാസമില്ലാതെ  പേരിനോടോപ്പം ഉപയോഗിക്കുന്നത് അംഗീകൃതമാണെന്ന്‌  ചരിതക്കാരനും സാഹിത്യകാരനുമായ  ശ്രി. കുഴിതടത്തിൽ  രേഖപ്പെടുത്തിയിട്ടുണ്ട് . കുരാക്കാരൻ എന്നതിൻറെ  ബഹുവചനമായി  " കുരാക്കാർ , കുരാക്കാരൻമാർ  എന്നിങ്ങനെയും ഉപയോഗിച്ചു വരുന്നു .പടിഞ്ഞാറേവീട്ടിലെ  അഡ്വക്കേറ്റ് തോമസ് കുരാക്കാരൻ , പൂന്തോട്ടം ഉപശാഖയിലെ  ജില്ലാ ട്രഷറർ ആയിരുന്ന അലക്സ് കുരാക്കാരൻ  എന്നിവർ  ഈ സ്ഥാനനാമം  ഔദ്യോഗീകമായി  ഉപയോഗിച്ചവരാണ് .ബഹുവചനമായ "കുരാക്കാർ " എന്ന  പേരിനോടൊപ്പവും  വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ  കുടുംബത്തിലുണ്ട്  പ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ  ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ  മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട  ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്‌ട്രേറ്റ്  ലെനി കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ  കുരാക്കാർ , കരവാളൂർ തെക്കതിലെ കുഞ്ഞാണ്ടി കുരാക്കാർ ,ബോബി  കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന  കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ ,വിപിൻ കുരാക്കാർ  തുടങ്ങി ധാരാളം പേർ  ബഹുവചനമായ "കുരാക്കാർ  പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് . "കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ  മുൻപ്രസിഡൻറ് ആയ  ശ്രി .പി.എ  വർഗീസ്  ചെങ്ങമനാടുള്ള  തൻറെ  ഭവനത്തിനു  കുരാക്കാർ വലിയവീട്  എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന  ചെറുകരപുത്തൻ വീട്ടിലെ  ശ്രി . ബാബു  തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു  പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ  ശ്രി. സാം കുരാക്കാർ  തിരുവനന്തപുരത്തുള്ള  തൻറെ വസതിക്കു നൽകിയിരിക്കുന്ന പേര്  കുരാക്കാർ  ഗാർഡൻ  എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ  ശ്രി . പി.ജി  മാത്യു കുരാക്കാരൻറെ  പുത്രന്മാരുടെ  താമസസ്ഥലം  കുരാക്കാർ ഗാർഡൻസ്  എന്നാണ്  അറിയപ്പെടുന്നത്‌  .  കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും  "കുരാക്കാർ " എന്ന സ്ഥാനനാമം  ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ  എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ  , കുരാക്കാർ ടൂറിസ്റ്റ് ഹോം  കുരാക്കാർ  സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്‌വെയർ  തുടങ്ങിയ  പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ  എന്ന സ്ഥാനനാമം  കുരാക്കാരൻ  വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്

                                         WINDOW OF KNOWLEDGE