വരൂ ,ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം
യുവജനങ്ങളാണ്
പലപ്പോഴും ലഹരിയുടെ കെണിയില് വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ
വസ്തുക്കളെ
കുറിച്ച് യുവജനങ്ങള്ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാര്ത്ഥ കാരണം. കേവലം
ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട്
ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
ഒരിക്കലും പിന്മാറാന് സാധിക്കാതെ ലഹരിയുടെ അഗാധര്ത്തത്തിലേക്കാണ് അവര് വീണു
പോകുന്നത്.ലഹരികള് വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും അതിലുപരി
സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവകരമായ ചിന്തകള്
ഉടലെടുക്കുന്നത്. അതിനാല് ലഹരി ഉപയോഗത്തിനെതിരെ ആളുകളില് പ്രചാരണം നടത്തുക
എന്നത് മാത്രമല്ല, ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം
കൂടി എടുക്കണം.കൂട്ടായ പ്രയത്നവും ഇതിന് ആവശ്യമാണ്. യു.ആർ.ഐ സൗത്ത്
ഇന്ത്യ റീജിയനും കരിക്കം
ഇന്റര്നാഷണൽ പബ്ലിക് സ്കൂളും സംയുക്തമായി
കരിക്കാം കിപ്‌സിൽ വച്ച് ലഹരിവിരുദ്ധ
സെമിനാറും നൂറുകണക്കിന് വിദ്ധ്യാർത്ഥികൾ പങ്കെടുത്ത ലഹരിവിരുദ്ധ
റാലിയും നടത്.തി വരൂ .ലഹരിക്കെതിരെ
നമുക്ക് ഒരുമിച്ച് പോരാടാം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment