Friday, 9 August 2019

കേരളത്തിലെ പല ജില്ലകളിലും മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും;ഇന്ന്{09-08-2019} മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍

കേരളത്തിലെ  പല ജില്ലകളിലും മഴയും ഉരുള്പൊട്ടലും മണ്ണിടിച്ചിലും;ഇന്ന്{09-08-2019} മാത്രം പൊലിഞ്ഞത് 33 ജീവനുകള്

കനത്തമഴയിലും ഉരുള്‍പൊട്ടലിലും  സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേർ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം  ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.വയനാട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 4 പേരുടെ മൃതദേഹം കണ്ടെത്തി... അകാലത്തിൽ പൊലിഞ്ഞു പോയവർക്ക് സഹോദരകോഴിക്കോട്/മലപ്പുറം/വയനാട്: കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ പത്ത് പേരും വയനാട് പുത്തുമലയില്‍ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്.

കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക്  ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. നേരത്തെ ഈ മേഖലയിലുള്ളവരെ ഒഴിപ്പിച്ചതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. നിരവധി പേരെ കാണാതായെന്ന് സംശയിക്കുന്നു. മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടി നാലംഗം കുടുബം മരിച്ചു. വടകര വില്ലങ്ങാട് മണ്ണിനടിയില്‍ പെട്ട് നാല് പേര്‍ മരിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഒരു കിമി ദൂരത്തുള്ള സര്‍വ്വതും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വിലങ്ങാട് ഇപ്പോഴും മഴ ആര്‍ത്തലച്ച് പെയ്യുകയാണ്. മലബാറിലെ പ്രധാന പട്ടണങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയില്‍ പുഴകളെല്ലാം അപകടകരമാംവിധം കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.  27 പഞ്ചായത്തുകളെ പ്രളയം ബാധിച്ചു. കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ നാല് പേരും വെള്ളത്തില്‍ വീണ് നാല് പേരും മിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. ചാലിയാര്‍ വഴിമാറി ഒഴുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ വരെ വെള്ളം കയറി.തൃശ്ശൂര്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു.



കാട്ടാക്കുന്നില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയം. വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപവും ഉരുള്‍ പൊട്ടി . ഇവിടെ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. കണ്ണൂരില്‍ വെള്ളെക്കെട്ടില്‍ വീണ് ജോയി എന്നയാള്‍ മരിച്ചു.സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത.  ഒമ്പത്‌ ജില്ലകളില്‍ അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയത്. നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്‍ (CWC) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത.ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെപലഭാഗങ്ങളും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടനിലയിലാണ്.ഈ ജില്ലകളില്‍ ഇപ്പോഴും കനത്ത മഴതുടരുകയാണ്. ഇവിടെ തീവ്രമഴയ്ക്കുള്ള അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് വെള്ളിയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്..ഇതിനിടെ വെള്ളായാഴ്ച പുലര്‍ച്ചയോടെ വടകര വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. നാലുപേരെ കാണാതായി. ഫയര്‍ഫോഴ്‌സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല.വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിന്് പിന്നാലെയാണ് പുതിയ സംഭവം. പുത്തുമലയില്‍ നാല്പതിലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് സംശയം.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളം 28 പേര്‍ മരിക്കുകയും 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.  സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആലിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തിരമായി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ അവധിയെടുത്ത ജീവനക്കാര്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ഡ്യൂട്ടിയിലുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇനിയും കനത്ത മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറി താമസിക്കണമെന്നും വാളിന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  മാറികഴിയുന്നവര്‍ക്കുള്ള ക്യാമ്പ് ശനി രാവിലെ തുറക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



പ്രൊഫ്. ജോൺകുരാക്കാർ



No comments:

Post a Comment