Saturday 26 May 2018

കുതിക്കുന്ന ഇന്ധനവില ,പരാതി ആരോട് പറയാൻ ?

കുതിക്കുന്ന ഇന്ധനവില ,പരാതി ആരോട് പറയാൻ ?
അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ  നിയന്ത്രിക്കാൻ  ഭാരതത്തിൽ ആരുമില്ലേ ? കേരളത്തിൽ  പെട്രോളിന് ഇന്നലെ 82.04 ഉം ഡീസലിന് 74.64 രൂപയുമാണ് വില. വില കുറയ്‌ക്കാൻ  കേന്ദ്രസർക്കാരും കേരളസർക്കാരും ഒന്നും ചെയ്യുന്നില്ല .വിലയുടെ പകുതിയിലധികം നികുതിയായി ഈടാക്കുകവഴി ജനങ്ങളുടെ ക്ഷമ അവർ പരിശോധിക്കുകയാണ് .കഴിഞ്ഞ പന്ത്രണ്ടുദിനം കൊണ്ട് പെട്രോളിനും ഡീസലിനുമായി കൂടിയത് മൂന്നു രൂപയിലധികം. പെട്രോളിന് 3.47 രൂപ കൂടിയപ്പോള് ഡീസലിന് വര്ധിച്ചത് 3.15 രൂപയാണ്. ഈ കാലയളവില് ഒറ്റ ദിവസംപോലും വില കുറഞ്ഞില്ല.

കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ചേര്ന്ന് നാല്പതു രൂപയിലധികം ജനങ്ങളുടെ അധ്വാനത്തില്നിന്ന്  നികുതിയായി ഇടാക്കുകയാണ്.
2011ലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അനുമതി കേന്ദ്ര സര്ക്കാര് കൊടുത്തത്.ഇന്ധനവില കുതിക്കുമ്പോൾ നിത്യോപയോഗ വസ്തുക്കളുടെ വിലയും കുതിക്കുകയാണ് . സാധാരണക്കാരെ മാത്രമല്ല, പാവപ്പെട്ടവരെപോലും ഇതുമൂലം ദരിദ്രരില് ദരിദ്രരാക്കുകയാണ്.എണ്ണവില നൂറിൽ തൊടാൻ ഇനി നാളുകൾ അധികംണ്ടിവരില്ല . 
അസംസ്കൃത എണ്ണയുടെ വിലവർധനയാണ് ഇപ്പോൾ കാരണമായി പറയുന്നത്  .കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പെട്രോളിയം വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതോടെയാണ് ജനവിരുദ്ധമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽവില വളരെ കുറഞ്ഞപ്പോഴും , ബാരലിന് 30 ഡോളറായി ചുരുങ്ങിയപ്പോൾപ്പോലും  ഇന്ത്യയിലെ ഇന്ധനവില അതനുസരിച്ച് കുറഞ്ഞില്ല .വിലവർധനയുടെ ദുരിതങ്ങൾ പേറുന്ന സാധാരണ ജനവിഭാഗങ്ങൾക്ക് ആശ്വാസംപകാരാനുള്ള എന്തെങ്കിലുംവഴികൾ കണ്ടെത്താൻ സർക്കാരിന് കഴിയില്ലേ ? ജനങ്ങളെ ശക്തമായ  ഒരു ജനകീയപ്രക്ഷോഭത്തിലേക്ക്  വലിച്ചിഴക്കരുത് .



പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment