Wednesday 9 November 2016

MEENPIDI PARA AND CHUTTI PARA (മീൻപിടിപാറയും ചുട്ടിപ്പാറയും)

മീൻപിടിപാറയും ചുട്ടിപ്പാറയും

മീൻപിടിപാറയും ചുട്ടിപ്പാറയും  കേരളത്തിലെ മനോഹരങ്ങളായ  രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് . മീൻപിടിപാറ കൊട്ടാരക്കരയിലും ചുട്ടിപ്പാറ പത്തനംതിട്ടയിലുമാണ് .പ്രകൃതിയെ അടുത്തറിയാൻ  വിനോദ പഠനകേന്ദ്രങ്ങൾ സഹായിക്കും മീൻപിടിപ്പാറപ്രകൃതിഒരുക്കുന്നദൃശ്യവിസ്മയമാണ് .ഐപ്പള്ളൂർ  അറപ്പുര ഏലായിൽ നിന്ന് ഉത്ഭവിച്ച് പാറകെട്ടുകളിലൂടെ ഒഴുകി എത്തുന്ന അരുവികൾ മീൻപിടിപാറയിൽ എത്തുമ്പോഴേക്കും മനോഹരമായ ഒരു  പ്രകൃതിവിസ്മയമായി മാറുകയാണ്കൊട്ടാരക്കര  പുലമൺ കവലയിൽ  നിന്ന്കിലോമീറ്ററാണ് മീൻപിടിപാറയിലെക്കുള്ളത് .പ്രകൃതി  സൗന്ദര്യംആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്  മീൻപിടിപ്പാറകൊച്ചുമീൻപിടിപ്പാറ ,മൈലാടുംപാറ  എന്നിവ  മീൻപിടിപാറയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .തൊട്ടടുത്തുള്ള .മൈലാടുംപാറയിൽ കയറിയാൽ കടപ്പുറത്ത് ഇരിക്കുന്ന പ്രതീതിയാണ്.രാമായണ കാലത്ത് രാമനും സീതയും മൈലാടുംപാറയിലും മീൻപിടിപാറയിലും എത്തിയിരുന്നതായി പഴമക്കാർ വിശ്വസിക്കുന്നു  .കൊട്ടാരക്കര സെൻറ് .ഗ്രിഗോറിയസ് കോളേജിന് സമീപത്താണ്  മനോഹര ഭൂമി .
.പത്തനംതിട്ടക്ക്  കിരീടമായി ശോഭിക്കുന്ന ചുട്ടിപ്പാറയ്ക്കും പറയാനുണ്ട് കുറേ രാമായണ വിശേഷങ്ങൾ.വനവാസകാലത്ത് രാമന്റെ യാത്ര ഇങ്ങ് ചുട്ടിപ്പാറയിലും എത്തിയിരുന്നു എന്നാണ് വിശ്വാസം . യാത്രയ്ക്കിടയിൽ ഇവിടം വിശ്രമിക്കാൻ തിരഞ്ഞെടുത്തു എന്നാണ് കരുതുന്നത് ...ഇവിടെ കാണുന്ന ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽ നിന്നു നോക്കണം ചേലവിരിച്ചപായുടെ സൗന്ദര്യം അറിയാൻ. ഇവിടെ താമസിച്ചിരുന്ന കാലത്ത് സീത തന്റെ ചേല ഉണക്കാൻ വിരിച്ചിരുന്നത് പാറയിലായിരുന്നത്രെ..ചേലവിരിച്ചപാറ എന്ന പേരു കിട്ടാനും കാരണം ഇതു തന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന കാഴ്ച ഇവിടെ നിന്നാൽ കാണാം...ഹനുമാൻ വിശ്രമിച്ചിരുന്നത് പാറയിലായിരുന്നു. ഹനുമാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ പിതാവായ വായുഭഗവാൻ ഇവിടെ നിറഞ്ഞു നിൽക്കുകയാണ് എന്നും വിശ്വസിക്കപ്പെടുന്നു. കാറ്റാടിപ്പാറയ്ക്കു സമീപത്തായി കാണുന്ന ചെറിയ കിണറ്റിൽ നിന്നാണ് ശ്രീരാമനും കൂട്ടരും ജലം സ്വീകരിച്ചിരുന്നത് എന്നാണ് വിശ്വാസം.
കൊട്ടാരക്കരയിൽ ടൂറിസത്തിന് വൻസാധ്യതകളുണ്ട് പന്തീരുകുലത്തിൽ പിറന്ന പെരുന്തച്ചൻ നിർമ്മിച്ച മഹാഗണപതി ക്ഷേത്രം, കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ നാടുവാണ കൊട്ടാരക്കര പ്രദേശം, മഹാരാജാക്കന്മാരുടെ കൊട്ടാരങ്ങൾ , പ്രകൃതി രമണീയമായ മീൻപിടിപാറ എന്നീ സ്ഥലങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്ക രീതിയിലുള്ളാതാണ്‌.കൊട്ടാരക്കര ഐപ്പള്ളൂര്കിഴക്കേത്തെരുവ് എന്നീ  വാര്ഡു കളിലൂടെ ഒഴുകുന്ന  മീന്പിടിപാറ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ്. നൂറുകണക്കിന് യുവജനങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത് .ഏതാനം വർഷമായി  മീൻപിടിപാറ വിനോദസഞ്ചാര വികസന സമിതിയും കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്നുണ്ട് . ഏതാനം മാസം മുൻപ് യു.ആർ .  യുടെ നേതൃത്വത്തിൽ അറുപതിലധികം വിദേശരാജ്യ പ്രതിനിധികൾ മീൻപിടിപാറ സന്ദർശിച്ചു പഠനം നടത്തുകയുണ്ടായി .

പ്രൊഫ്. ജോൺ കുരാക്കാർ



No comments:

Post a Comment