Saturday, 5 November 2016

Advocate George Thomas Kunnil (അഡ്വക്കേറ്റ് ജോർജ് തോമസ് കുന്നിൽസാമൂഹ്യ സേവനം ജീവിതവൃതമാക്കിയ വ്യക്തി)

ARTICLE NO-2
അഡ്വക്കേറ്റ് ജോർജ് തോമസ് കുന്നിൽസാമൂഹ്യ സേവനം ജീവിതവൃതമാക്കിയ  വ്യക്തി

കറ്റാനം അഡ്വക്കേറ്റ് ജോർജ് തോമസ് കുന്നിൽ, സാമൂഹ്യ സേവനം ജീവിതവൃതമാക്കിയ  വ്യക്തിയാണ്. തൻറെ ജീവിതത്തിൻറെ കൂടുതൽ സമയവും .സാമൂഹ്യസേവന മേഖലകളിൽ ചെലവഴിക്കുന്ന വ്യക്തിയാണദ്ദേഹം .അദ്ദേഹം എഴുതിയ "മായാത്ത ഓർമ്മകൾ മറക്കാനാവത്ത അനുഭവങ്ങൾ " എന്ന  ഓർമ്മക്കുറിപ്പ്ശ്രദ്ധേയമാണ് .
തലമുറകളിലേക്കു പ്രകാശം പരത്തുന്ന  ഒരു പ്രതിഭാശാലിയാണ് അഡ്വക്കേറ്റ് ജോർജ് തോമസ് കുന്നിൽ.  എൺപത്തഞ്ചാം  വയസ്സിലും നീതിക്കും  സേവനത്തിനുമായി  നാട്ടുകാര്ക്കൊപ്പം നിൽക്കുന്ന ജോർജ് തോമസ്  ,കൈവച്ച മേഖലകളിലെല്ലാം വെളിച്ചത്തിന്റെ വേഗതയോടെ മുന്നേറാനും  സേവനത്തിന്റെ നല്ല മാതൃക സമൂഹത്തിന്റെ മുന്നിൽ വയ്ക്കാനും  കഴിഞ്ഞിട്ടുണ്ട് .
അഡ്വക്കേറ്റ് ജോർജ് തോമസ്, പഠിച്ച വിദ്യാലങ്ങളെയും കലായങ്ങളെയും സ്നേഹിക്കുന്ന  ഒരു പൂർവ വിദ്യാർത്ഥിയാണ്.പഴയകാലസ്മരണകൾ അദ്ദേഹത്തെ വീണ്ടും കലാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു .60 വർഷം അദ്ദേഹം പഠിച്ച ചിറ്റൂർ ഗവ .കോളേജിൽ  1964  ൽ കോളേജ് ഡേ ഉത്‌ഘാടനം ചെയ്യാൻ പോയതും  തൻറെ വകയായി പ്രതിഭാശാലികൾക്കു ട്രോഫി നൽകിയതും മനസ്സിൽ മായാതെ നിൽക്കുന്നു .അന്നത്തെ കോളേജ് പ്രിൻസിപ്പൽ ഡോ . ശ്യാമള കുമാരി  ഒരു പാവപെട്ട പ്രതിഭാശാലിയായ ഒരു പെൺകുട്ടി വരച്ച  ഒരു ചിത്രം തനിക്കു സമ്മാനിച്ചതും പിന്നീട് ആ കുട്ടിയെ താൻ സാമ്പത്തികമായും മറ്റും സഹായിച്ചതും ഈ  എൺപത്തഞ്ചാം  വയസ്സിൽ മധുരസ്മരണകളായി മാറുന്നു .
കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിച്ച ഒരു  മനുഷ്യ സ്നേഹി ,ധീരനായ സാമൂഹ്യ പ്രവർത്തകൻ എന്നീനിലകളിൽ എന്നും  അഡ്വ . ജോർജ് തോമസ് അറിയപ്പെടും .പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ അകപെട്ടവരെ സഹായിക്കാൻ അദ്ദേഹമുണ്ടായിരുന്നു . തൻറെ സുഹൃത്തും വഴികാട്ടിയുമായിരുന്ന  ശ്രി ,പി.എൻ പണിക്കരുടെ സ്മരണക്കായി  ഏർപെടുത്തിയ  ട്രോഫി  ഇന്നും കറ്റാനം ഹൈർസെക്കന്ഡറി സ്കൂളിലെ  ഏറ്റവും വായനാശീലമുള്ള വിദ്ധാർത്ഥിക്കു നൽകിവരുന്നു .മനുഷ്യാവകാശ സംരക്ഷണത്തിനും   അദ്ദേഹം  വലിയ പ്രാധാന്യമാണ്  നല്കിയിരിക്കുന്നത് .നാട്ടില് മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരെയുള്ള പോരാട്ടത്തില് അദ്ദേഹം എപ്പോഴും മുൻനിരയിലാണ്  തെരുവ് നായ്ക്കളുടെ ആക്രമണം കൂടിവരുന്ന  കേരളത്തിൽ  അതിനെതിരെ  പ്രവർത്തന രംഗത്തു ഇറങ്ങിയ വ്യക്തിയാണ് അഡ്വ . ജോർജ് തോമസ് .നായ്ക്കളുടെ ആക്രമണത്തില്‍ മുഖവും ,ജീവിതവും നഷ്ട്ടപ്പെട്ട മനുഷ്യരുടെ കദനകഥകൾ  മനുഷ്യസ്നേഹിയായ അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു .  ഇതിനൊരു പരിഹാരം ഉടന്‍ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം അപകടകാരികളായ നായ്ക്കളെ ഞങ്ങൾ  കൊല്ലുമെന്ന് മനേകാഗാന്ധിക്കും മൃഗസ്നേഹി സംഘടനകൾക്കും കത്തും ഇ-മെയിലും നൽകുകയും ചെയ്തു .  സഹികെട്ട് നായ്ക്കളെ കൊല്ലുമ്പോള്‍ അപ്പോള്‍ കേസും ആയി വന്നേക്കരുത് .മൃഗസ്നേഹികളും ,കേന്ദ്ര മന്ത്രി മേനക ഗാന്ധിയും പറഞ്ഞതുപോലെ ഓടി രക്ഷപ്പെടാനും ,മരത്തില്‍ കേറാനുംഇന്ന് ആർക്കും കഴിയില്ല എന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു .
സമൂഹത്തിന്റെ എല്ലാ മേഖലകളെയും തന്റെ ബൗദ്ധിക ഇടപെടലുകള്ക്കൊണ്ട് ദീപ്തമാക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് .മൊബൈൽ ടവറുകളെ കുറിച്ച് കേന്ദ്ര സർക്കാർ പഠനം നടത്തുന്നതിന് മുൻപുതന്നെ  തനിക്കു ഇക്കാര്യത്തിലുള്ള അറിവ് മുഖ്യ മന്ത്രിക്കു അയച്ചുകൊടുക്കുകയും  അന്നത്തെ മുഖ്യമന്ത്രി ശ്രി .ഉമ്മൻചാണ്ടിയിൽ  നിന്ന് നന്ദി രേഖപെടുത്തികൊണ്ടുള്ള കത്ത് ലഭിക്കുകയും ചെയ്തു .മുല്ലപെരിയാർ  പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടിടുണ്ട് . ജീവൻ ടി .വി യുടെ അഭിനന്ദനവും  ലഭിച്ചിട്ടുണ്ട് . ആനുകാലിക സംഭവങ്ങളെ ആഴത്തിൽ വിലയിരുത്താനും പ്രതികരിക്കാനും ശ്രി . ജോർജ് തോമസിനു കഴിഞ്ഞിട്ടുണ്ട് .രാഷ്ട്രപിതാവിനെ അരുന്ധതി റോയ് നിസ്സാരവൽക്കരിച്ചപ്പോഴും അതിനെതിരെ ശക്തമായി പ്രതികരിച്ചു .സത്യത്തിനും നീതിക്കും  വേണ്ടി നിലകൊള്ളുന്ന ഒരു  ധന്യജീവിതത്തിൻറെഉടമയാണ്  അഡ്വ .ജോർജ് തോമസ് കുന്നിൽ

പ്രൊഫ്. ജോൺ കുരാക്കാർ


No comments:

Post a Comment