Monday 16 December 2019

കുരാക്കാരൻ കുടുംബയോഗ സുവർണജൂബിലി ആഘോഷം സമാപിച്ചു

കുരാക്കാരൻ കുടുംബയോഗ സുവർണജൂബിലി ആഘോഷം സമാപിച്ചു

കുരാക്കാരൻവലിയവീട്ടിൽകുടുംബയോഗത്തിൻറെ സുവർണജൂബിലി ആഘോഷത്തിൻറെ സാമാപനം ഡിസംബർ 12  മുതൽ  15 വരെ  വിവിധ  പരിപാടികളോടെ നടത്തി . സമാപന സമ്മേളനത്തിൻറെ മുന്നോടിയായി12 നു കാർഷിക സെമിനാറും  13 ന്  നടന്ന ആരോഗ്യ സെമിനാറും  14 ന്  വനിതാസമ്മേളനവും നടത്തി   12 ന് നടന്ന കാർഷിക  സെമിനാറിന്  ശ്രി.തോമസ് ജോൺ (റിട്ട .ജോയിന്റ് ഡയറക്ടർ } ശ്രിമതി ജീനജേക്കബ്‌ {റിട്ട .ജോയിന്റ് ഡയറക്ടർ } ശ്രി. റോഷൻജോർജ് {കൃഷി ഓഫീസർ ,കൊട്ടാരക്കര } ശ്രി.ബിജു .എസ് (കൃഷി ഓഫീസർ ,മേലില } എന്നിവർ കാർഷിക സെമിനാറിന് നേതൃത്വം നൽകി . ഉത്ഘാടന യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്. ജേക്കബ് തോമസ് , അഡ്വക്കേറ്റ് അലക്സ് മാത്യു , ബാബു കുരാക്കാരൻ , പി.എം ജി കുരാക്കാർ എന്നിവർ പ്രസംഗിച്ചു . ഡിസംബർ 14 ന്  നടന്ന  ആരോഗ്യസെമിനാറിൽ   കൊട്ടാരക്കര അരോമ ഡെന്റൽ കെയർ വിഭാഗം ഡയറക്ടർ ഡോക്ടർ മേരിമാത്യു" ദന്തരോഗങ്ങളും ചികിൽസാരീതികളും" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു . തുടർന്നുള്ള തുടർന്ന്  ഡോക്ടർ ജേക്കബ് കുരാക്കാർ, പി.എം ജി കുരാക്കാരൻ , പ്രൊഫ്. ജേക്കബ് തോമസ് , ശ്രി ജോർജ് .എം , ശ്രി. രാജൻ .ജി പിണറുവിള ,പുനലൂർ , ശ്രി, അലക്സാണ്ടർ കുരാക്കാർ , പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രി റിബു കുരാക്കാർ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , ശ്രി. റോജൻ മലാഖി , ശ്രി. റോജി മലാഖി ,കുമാരി ബിൻസി പി റെജി , കുമാരി .റിനോഷാ വർഗീസ് , ,അച്ചൻ കുഞ്ഞ് , അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു എന്നിവർ സംസാരിച്ചു ഡിസംബർ 14   ന്  വനിതാസമ്മേളനത്തിൽ ശ്രിമതി  ദീപ ജേക്കബ് സംസാരിച്ചു
 ഡിസംബർ 14 ന്  രാവിലെ നടന്ന    കലാമേള  കുടുംബയോഗം രക്ഷാധികാരി പ്രൊഫ്. ജോൺ കുരാക്കാർ കലാമേള ഉത്ഘാടനം ചെയ്തു . യോഗത്തിൽ പ്രൊഫ്. ജേക്കബ് തോമസ് ,ശ്രി, അലക്സാണ്ടർ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു ,ശ്രിമതി റാണി ജോർജ് , ശ്രിമതി മറിയാമ്മ പടിഞ്ഞാറേവീട് , വത്സമ്മ ചെറുകര , ജോളി റോയി എന്നിവർ സംസാരിച്ചു. രാവിലെ 10  മണിക്ക് കലാമത്സരം ആരംഭിച്ചു . ലളിതഗാനം , സമൂഹഗാനം ,പ്രസംഗം , ചെറുകഥ , മോണോആക്ട് , ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത് . മത്സരത്തിന് മുന്നോടിയായി ഏതാനം നൃത്തവും ഉണ്ടായിരുന്നു . 12  മുതൽ 14 വരെയുള്ള മൂന്ന് ദിവസം എക്ക്യമെനിക്കൽ  കൺവെൻഷനും നടത്തുകയുണ്ടായി. റവ . ജോർജ് വർഗീസ് , റവ ,ഫാദർ  ടൈറ്റസ് ജോൺ  ശ്രി .എം, വി ജോർജ് , പാസ്റ്റർ പി.വി ജേക്കബ് ,ഫാദർ ഗീവർഗീസ് നെടിയത്ത് റവ . കെ.ജെ ഫിലിപ്പ് , ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ  തുടങ്ങിയവർ കൺവെൻഷന്  നേതൃത്വം നൽകി.
 സമാപന സമ്മേളനം  ഡിസംബർ 15  ന്  ഞായറാഴ്ച്ച  2 മണിക്ക് ആരംഭിച്ചു ,അഭിവന്ദ്യ ഡോ . ജോഷ്വാ മാർ  ഇഗ്നാത്തിയോസ്  സമ്മേളനവും ജൂബിലിസ്മാരക കമ്മ്യൂണിറ്റി ഹാളും  ഉത്ഘാടനം ചെയ്തു . കുടുംബയോഗം പ്രസിഡന്റ് ബാബു കുരാക്കാരൻ  അദ്ധ്യക്ഷത വഹിച്ചു .കൊട്ടാരക്കര കോളേജ് പ്രിൻസിപ്പൽ പ്രൊഫ് ഡോ . സുമൻ അലക്സാണ്ടർ, മേലില പഞ്ചായത്ത് പ്രസിഡന്റ്  ശ്രി. അനിൽ കുമാർ , പ്രൊഫ്. ജോൺ കുരാക്കാർ , ശ്രിമതി ജെസി രജി , ശ്രി.രാജൻ ബാബു, ശ്രി, മോഹൻ ബാബു പുനലൂർ , ശ്രി രാജൻ ജി പിണറുവിള, ശ്രി പിഎം,ജി കുരാക്കാരൻ  സാം കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , ശ്രി ജേക്കബ് മാത്യു കുരാക്കാരൻ , ശ്രി അലക്സാണ്ടർ കുരാക്കാർ , ശ്രിമതി ചിന്നമ്മ ജോൺ , . ജോർജ് വർഗീസ് , ശ്രി. സന്തോഷ് ജേക്കബ് , ശ്രി. ജോർജ് മത്തായി , അഡ്വക്കേറ്റ് അലക്സ് മാത്യു , ശ്രി, അമ്രോൻ  റിബു  കുരാക്കാർ , അശോക് അലക്സ് , നിതിൻ സാബു ,അനൂപ് ജോൺ കുരാക്കാർ  നീതു ജോൺസൻ  എന്നിവർ പ്രസംഗിച്ചു . സമ്മേളനത്തോട് അനുബന്ധിച്ച്  കലാപരിപാടികളും നടത്തി . സമ്മേളനത്തിൽ വച്ച്  70 വയസ്സ് പൂർത്തിയാക്കിയ  25  അംഗങ്ങളെ  പൊന്നാട അണിയിച്ച് ആദരിച്ചു . വിവിധ പരീക്ഷകളിൽ  ഉന്നത മാർക്കുനേടിയ 15 കുട്ടികൾക്ക്  സ്അവാർഡുകൾ നൽകി . കലാമത്സര വിജയികൾക്കും  സമ്മേളനത്തിൽ വച്ച്  സമ്മാനങ്ങൾ  നൽകി
 
                                                                       സെക്രട്ടറി

No comments:

Post a Comment