മരുതിമലയും മീൻപിടിപാറയും
കൊല്ലം ജില്ലയിലെ വളർന്നുകൊണ്ടിരിക്കുന്ന രണ്ട് വിനോദസഞ്ചാര
കേന്ദ്രങ്ങളാണ് മരുതിമലയും
മീൻപിടിപാറയും . കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിൽ
300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ
നിന്നും ആയിരത്തോളം അടി ഉയരത്തിൽ
സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ്
മുട്ടറ മരുതിമല എന്ന മനോഹരപ്രദേശം
.അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന
ഒരു പ്രദേശം കൂടിയാണിത്.
കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജിൻറെ സമീപത്തുള്ള
അതിമനോഹരമായ ഒരു
താഴ്വരപ്രദേശമാണ് മീൻപിടിപാറ
.പരിശുദ്ധമായ നീരുറവയുടെ ഉറവിടമാണ് മീൻപിടിപാറ
.ഇത് കൊല്ലംജില്ലയിലെ സഞ്ചാരികളുടെ
ഒരു പറുദീസയാണ് . കൊട്ടാരക്കര
പട്ടണത്തോട് വളരെ അടുത്തതായി സ്ഥിതിചെയ്യുന്ന
മീൻപിടിപാറ പട്ടണത്തിൻറെ മുഖഛായ തന്നെ ഭാവിയിൽ
മാറ്റും .
"മരുതിമലയെ കുറിച്ച് ധാരാളം ഐതീകങ്ങൾ
നിലവിലുണ്ട് ",ഹനുമാന് സ്വാമി മൃതസഞ്ജീവനി
അടങ്ങിയ മരുത്വാമല ഉള്ളം കൈയ്യില്
കൊണ്ടുപോയപ്പോള് ഭുമിയില് അടര്ന്നുവീണ ഒരു
ഭാഗ.മാണ് "മരുതിമല".ഹനുമാന് സ്വാമിയുടെ പിന്തലമുറക്കാരായ
വാനരന്മാര് വിഹരിക്കുന്ന ഇതിഹാസപര്വ്വം.ഇന്ന് മനുഷ്യന്റെ അത്യാര്ത്തിയുടെ
ഫലമായി നാശത്തിന്റെ വക്കിലാണ്.ഇവിടെ നിന്ന്
നോക്കിയാല് നാല്പ്പതു കിലോമീറ്റര് ദൂരെയുള്ള
കൊല്ലം തങ്കശ്ശേരി വിളക്കുമാടം വരെ
കാണാം.ആയിരക്കണക്കിന്അപൂര്വഔഷധ സസ്യങ്ങളുടെ ഉറവിടം കൂടിയാണ് മരുതിമല
. അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന
ഒരു പ്രദേശം കൂടിയാണിത്
. പാറയുടെ മുകളില് നിന്ന് ചുറ്റും
നോക്കിയാല് നാം അനുഭവിക്കുന്നത്
കാഴ്ച്ചയുടെ അനന്തസൌന്ദര്യമാണ്. വെള്ളിമണികള് പോലെ തിരകള് മറിയുന്ന
അറബിക്കടലും മഞ്ഞുമേഘങ്ങള് തഴുകി താരാട്ടു പാടിയുറക്കുന്ന
സഹ്യനും ദൂരത്തിന്റെ നിയമങ്ങള് ലംഘിച്ച് നമ്മുടെ
കണ്ണില് പ്രത്യക്ഷപ്പെടുന്നു. ഉദയാസ്തമനങ്ങളുടെ ചെമന്ന സൂര്യവട്ടം ചക്രവാള
സീമയില് പ്രതിബിംബിക്കുന്നത് കാണാന് ഇന്നും നൂറുകണക്കിന് ആളുകള്
മരുതിമല കയറുന്നു. മീൻപിടിപാറയും മരുതിമലയും
പ്രകൃതിയുടെ വരദാനമാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment