INDIA GOT ITS DONALD TRUMP TWO-AND-A-HALF YEARS AGO-RAHUL
GANDHI
ഇന്ത്യയില് രണ്ടരവര്ഷംമുമ്പേ മോദിയുടെ രൂപത്തില് ട്രംപ് അവതരിച്ചെന്ന് രാഹുല്
ഉത്തര്പ്രദേശ് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന വ്യാഴാഴ്ച അലിഗഢില് നടത്തിയ റാലിയിലാണ് അദ്ദേഹം രൂക്ഷവിമര്ശം നടത്തിയത്
Taking a
dig at Prime Minister Narendra Modi, Congress vice president Rahul Gandhi today
said the US recently got Donald Trump in the seat but India had a
"Trump" in the form of Modi two-and-a-half years ago.Addressing an
election rally at Government Polytechnic Ground at Khurja town here this
afternoon, he also raked up the demonetisation issue, saying all sections of
people of the society suffered losses due to the Centre's move."The United
States of America had recently Donald Trump in the seat but India had a Trump
in the form of Modi two-and-a- half years earlier," he said.
Claiming
that farmers were unable to buy fertilisers, seeds for potato sowing due to
demonetisation, he said many people died in the long queues to get their
currency notes exchanged "but the government at the Centre never bothered
to make any ex-gratia payment to the sufferer."The Congress leader said
that to encourage artisan and small manufacturers of the items made in any town
of India should have the name of that town.Elaborating, he said, ceramic items
made by Khurja potteries should carry the mark 'Made in Khurja' instead of
'Made in India.
മന്മോഹന്സിങ്ങിനെ
പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല്ഗാന്ധി.
ഉത്തര്പ്രദേശ് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന വ്യാഴാഴ്ച
അലിഗഢില് നടത്തിയ റാലിയിലാണ് അദ്ദേഹം രൂക്ഷവിമര്ശം നടത്തിയത്.
ഡൊണാള്ഡ് ട്രംപിന്
ഈയിടെയാണ് അമേരിക്ക കസേര നല്കിയതെങ്കില് ഇന്ത്യയില് രണ്ടരവര്ഷംമുമ്പേ മോദിയുടെ രൂപത്തില് അവതരിച്ചെന്ന് രാഹുല് പരിഹസിച്ചു.
ഇവിടെ നിന്നുള്ള എം.പി. കൂടിയായ പ്രധാനമന്ത്രി ഉത്തര്പ്രദേശിലെ ജനങ്ങള്ക്കുവേണ്ടി എന്താണ്
ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. 15 ലക്ഷം രൂപ ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടില്
വരുമെന്ന് മോദി തിരഞ്ഞെടുപ്പുവാഗ്ദാനം നല്കി. എന്നിട്ടെന്ത് സംഭവിച്ചു? അധികാരത്തില്
വരുമ്പോള് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം നിലനില്ക്കുന്നു.
ബാങ്ക് ക്യൂവില്മാത്രമാണ് പുരോഗതിയുണ്ടായത്. അത് വളര്ന്നുകൊണ്ടിരിക്കുന്നു. കാര്ഷികമേഖലയില്നിന്നുള്ള മറുപടി ബി.ജെ.പി.ക്ക്
ഈ തിരഞ്ഞെടുപ്പില് കിട്ടുമെന്ന് ഉറപ്പാണ് -രാഹുല് വിമര്ശിച്ചു