Wednesday, 8 June 2016

MATHA GURUPREEYA, VETTICKAVALA, KOTTARAKARA

ഗുരുദര്ശന സന്ദേശം.
മാതാഗുരുപ്രിയ
ഗുരുപ്രീയമഠംകൊട്ടാരക്കര, വെട്ടിക്കവല പി.ഒഫോണ്‍ : 9447719657
(സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മീക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായ  മാതാഗുരുപ്രീയ ശ്രി നാരായണാഗുരുവിൻറെ ദർശനങ്ങൾ  ഉൾകൊണ്ട  ഒരു ശ്രി നാരായണ ഭക്തയാണ് .അജ്ഞതയിലും അന്ധവിശ്വാസത്തിലും ആണ്ടുകിടന്ന നൂറുകണക്കിന് ആളുകളെ  വെളിച്ചത്തിലേക്ക് നയിക്കാൻ  മാതാഗുരുപ്രീയക്ക്കഴിഞ്ഞിട്ടുണ്ട് .2004   ആണ് സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകയായ  ശ്രിമതി. രത്നമണി  മാതാഗുരുപ്രീയ  എന്ന നാമഥേയത്തിൽ ആദ്ധ്യാത്മീക മേഖലയിലേക്ക് പ്രവേശിക്കുന്നത് .)
താനും പരബ്രഹ്മവും ഒന്നാണെന്ന അദ്വൈത സത്യത്തില്എത്തിചേര്ന്ന ശ്രീനാരായണ ഗുരുവിനേയും തത്വദര്ശനങ്ങളേയും നാം ഓരോരുത്തരും സ്വാംശീകരിച്ച് പ്രാര്ത്ഥനാ നിരതമായ ജീവിതയാത്ര തുടര്ന്നാല്ജീവിതം ആനന്ദപരവും അനുഭൂതിദായകവുമാകുമെന്ന് നാം മനസിലാക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്. ഗുരുദേവ തത്വങ്ങള്ലോകത്തിന് കിട്ടിയ അമൃതാണ്. അമൃതില്നിന്നും കനിയുന്ന തേന്നുകര്ന്ന് ജീവിതം ധന്യമാക്കുവാന്നമുക്ക് കഴിയണം. ഗുരുദേവനെ അറിയേണ്ട വിധത്തില്അറിയാത്തതിന്റെ അറിവുകേടാണ് ഗുരുവിന്റെ പേരില്വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഇതില്നിന്നും മുക്തിനേടാന്മനശുദ്ധിയോടും, വാക്ശുദ്ധിയോടും, കര്മ്മ ശുദ്ധിയോടും ഗുരുദേവ കൃതികള്പഠിക്കണം. ഗുരുദേവ തത്വങ്ങള്പഠിക്കണം ഗുരുദേവന്റെ കൃതികളിലെല്ലാം ആഴത്തില്ലയിപ്പിച്ചിട്ടിരിക്കുന്ന സത്യം അനുഭവമാണ്. അനുഭവങ്ങള്എല്ലാം മായം ചേരാത്ത പരമസത്യങ്ങളാണ്. സത്യം അറിയുന്നവര്ക്ക് മറ്റുള്ളവരെ അറിയിക്കാനും കഴിയണം. ഗുരുദേവന്ആത്മീയതയും ശാസ്ത്രവും ഒന്നാണെന്ന് തെളിയിച്ചിട്ടുണ്ട്. ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിച്ചാണ് ഗുരുദേവന്പ്രപഞ്ചസൃഷ്ടി രഹസ്യങ്ങള്കണ്ടെത്തിയത്.
എപ്പോഴാണോ ലോകത്ത് അധര്മ്മം പെരുകുകയും ധര്മ്മം കുറയുകയും ചെയ്യുന്നത് അപ്പോഴാണ് ലോകത്ത് ഋഷീശ്വരന്മാര്അവതരിക്കുന്നത്. അവര്ധര്മ്മത്തിന്റെ തേര് തെളിച്ച് ലോകത്തെ രക്ഷിക്കുന്നു. പ്രപഞ്ചത്തിന്റെ പ്രാണ വായുവാണ് ധര്മ്മം. ധര്മ്മം കുറയുമ്പോള്പ്രകൃതിക്ഷോഭങ്ങള്ഉണ്ടായി ലോകം തന്നെ ഒന്നോടെ നശിച്ചു പോകാന്ഇടയാകുന്നു. പ്രപഞ്ചത്തിന്റെ അടിത്തറയായ ധര്മ്മത്തേയും സത്യത്തേയും കാത്ത് സൂക്ഷിക്കുവാന്വിധിക്കപ്പെട്ടവരാണ് മനുഷ്യര്‍.
എല്ലാ ഋഷീശ്വരന്മാരും കഠിന തപസ്സിലൂടെ കണ്ടെത്തിയ സത്യങ്ങള്ശിഷ്യ ഗണങ്ങള്അത് പകര്ത്തി തന്നതാണ് ഇന്ന് നാം വിശ്വസിക്കുന്ന ഭാഗവതം, രാമായണം, ഖുറാന്‍, ബൈബിള്‍, ഭഗവത്ഗീത മുതലായ മഹദ്ഗ്രന്ഥങ്ങള്‍. എല്ലാ മതത്തിന്റെയും സാരം ഒന്നുതന്നെയെന്ന ഗുരുവചനം മനസിലാക്കുമ്പോള്എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്നത് ഒന്നുതന്നെയെന്നും വ്യത്യസ്തമായ രൂപത്തിലും വ്യത്യസ്തമായ നാമത്തിലും നാം സങ്കല്പിക്കുന്നത് അവസാനം നമ്മളിലൂടെ അത് യാഥാര്ത്ഥ്യമാകുന്നു. ഇത് ശാസ്ത്രീയമായി നമുക്ക് തെളിയിക്കാവുന്നതാണ്.
അന്ധതയാകുമീ കൂരിരുള്മാറ്റുവാന്
പൊന്തിരി കത്തിച്ച ദേവ....
സത്യവും ധര്മ്മവും വിട്ടുപോയ് മര്ത്യരില്
ഗുരുധര്മ്മ വചനങ്ങള്ഏടുകളിലായ്
കാണുന്നതൊക്കെയും കാപട്യവേഷങ്ങള്
മാനുഷ്യന്മായയില്ആണ്ടുപോയി
തമ്പുരാന്എല്ലാം പൊറുത്തു മര്ത്യന്റെ
അന്ധതമാറ്റി അറിവേകീടണേ....
ഈശ്വരന്എന്ന പരമ സത്യത്തിന്റെ ആകെ തുക എന്താണെന്ന് അന്വേഷിച്ചറിയുവാന്ഗുരുദേവന്മരുത്വാമലയില്പോയി കഠിനതപസ്സ് അനുഷ്ടിച്ചു. തപസ്സിന്റെ അവസാന ഘട്ടത്തില്ഗുരു പരമാത്മ ദര്ശനം കണ്ടു. താനും, പരബ്രഹ്മ വസ്തുവും ഒന്ന് എന്ന അദ്വൈതസത്യം തെളിഞ്ഞു കണ്ടു. പരമസത്യം വെളിപ്പെടുത്താന്ഗുരുദേവന്ബുദ്ധിപരമായ നീക്കങ്ങളാണ് സ്വീകരിച്ചത്, കാരണം അയിത്തവും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലഘട്ടത്തില്അന്നത്തെ പ്രമാണിമാര്‍, അന്നത്തെ ഭരണാധികാരികള്ഇവരുടെ ഇടയില്ഗുരു കണ്ടെത്തിയ സത്യം വെളിപ്പെടുത്തിയാല്ഭയാനകമായ ആപത്ത് ഗുരുദേവന് നേരിടേണ്ടിവരുമെന്ന് ഗുരു മനസിലാക്കി. അതിനാല്ക്ഷേത്രപ്രവേശനം നിഷേധിച്ചവര്ക്ക് കാട്ടില്മാടനേയും, മറുതയേയും പൂജിക്കുവാന്വിധിക്കപ്പെട്ടവര്ക്ക് ശിവനേയും, ഗണപതിയേയും ഒക്കെ പൂജിച്ച് രാക്ഷസ പൂജ അവസാനിപ്പിച്ച് ഉത്തമ പൂജചെയ്യുവാന്വേണ്ടി ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. തുടര്ന്ന് ധാരാളം ക്ഷേത്രങ്ങള്പ്രതിഷ്ഠിച്ചു. ഗുരുദേവന്ക്ഷേത്രങ്ങള്ക്ഷേത്രങ്ങള്ക്ക് വേണ്ടിയല്ല മറിച്ച് ക്ഷേത്രത്തിന്റെ മറവില്മാറ്റത്തിന്റെ വിത്ത് പാകുകയായിരുന്നു. അധര്മ്മമാകുന്ന കുത്തൊഴുക്കിന് അനുകൂലമായി നീന്തികൊണ്ട് ഒഴുക്കിന്റെ ദിശയെ മാറ്റുകയായിരുന്നു ഗുരുദേവന്റെ ക്ഷേത്ര സങ്കല്പം.
അവഗണിക്കപ്പെട്ട ജനവിഭാഗത്തിന് മാനസികമായും ശാരീരികമായും ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും മനുഷ്യരില്മാറ്റം വന്നപ്പോള്ഗുരു കളഭംകോട്ട് കണ്ണാടി പ്രതിഷ്ഠിച്ചു. അതോടെ ക്ഷേത്ര പ്രതിഷ്ഠ അവസാനിപ്പിച്ചു.
ശരീരവും ആത്മാവും ഒരു നാണയത്തിന്റെ രണ്ടു വശം പോലെയാണെന്ന് നാം തിരിച്ചരിയണം. നാം അന്വേഷിച്ചു നടക്കുന്ന ഈശ്വരന്നമ്മളില്തന്നെയുണ്ടെന്ന് നാം മനസ്സിലാക്കണം. അത് കണ്ടെത്താന്കഴിയാത്തത് നമ്മുടെ മനസ്സിലെ വിനാശകാരികളായ കാമ, ക്രോധ, ലോഭ, മോഹ, മത, മാത്സ്യര്യാതി ദുര്ഗ്ഗുണ്ണങ്ങളാകുന്ന കുടത്തില്ജീവജോതിസ് അഥവാ കുണ്ഡലീനി ശക്തി മൂടപ്പെട്ടിരിക്കുന്നു (കൂടത്തില്കത്തിച്ച വിളക്കുപോലെ) അതിനാല്ദുര്ഗ്ഗുണങ്ങളാകുന്ന കുടം ഇല്ലാതാകണം അതിനുള്ള മാര്ഗ്ഗമാണ് ആത്മോപദേശത്തിലൂടെ നമുക്ക് ഗുരു കാട്ടിതന്നിട്ടുള്ളത്. പ്രാര്ത്ഥന മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുമെന്ന് എല്ലാ ഋഷീശ്വരന്മാരും പറഞ്ഞിട്ടുള്ളതാണ്. പ്രാര്ത്ഥനയിലൂടെയുള്ള ജീവിതത്തിലൂടെ പടിപടിയായി മോക്ഷപ്രാപ്തിയിലേക്കും നമുക്ക് എത്തിച്ചേരാന്കഴിയുന്നു. ഗുരു വചനങ്ങള്അര്ത്ഥ വ്യത്യാസപ്പെടുത്താതെ ഉള്ക്കൊണ്ട് ജീവിക്കുന്നവര്ക്ക് തീര്ച്ചയായും ഗുരുദേവ ദര്ശനം ഉണ്ടാകുന്നു. അതിലൂടെ നാം ജീവിക്കുന്ന വര്ത്തമാനക്കാലത്തില്എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് ഗുരു ആത്മാവില്ഓതിതരും അതിനുള്ള അര്ത്ഥവും ഓതിതരുന്നു.
തൊട്ടുകൂടായ്മയും ജന്മിത്തവും കൊടികുത്തിവാണകാലത്ത് ശിവപ്രതിഷ്ഠയും കണ്ണാടി പ്രതിഷ്ഠയും നടത്തി ഈശ്വരനും മനുഷ്യനും ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്തി സമൂഹത്തെ ഗുരുവിലേക്കടുപ്പിച്ചു.
ആത്മശുദ്ധിയിലൂടെ സംസ്കാരവും വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധതയും കഠിനാധ്വാനത്തിലൂടെ വരുമാനവും സമ്പാദിക്കാന്ഗുരു ആരുളുകയുണ്ടായി.
വിശ്വസിച്ചു പുത്രരെല്ലാം തല്പദത്തില്ആഴുവാന്
വിശ്വരൂപം കാട്ടിയോനെ ലോകദീശാതൊഴുന്നേന്
ആത്മോപദേശ ശതകത്തിന്റെ ആദ്യത്തെ പദ്യത്തില്തന്നെ ഗുരു പറഞ്ഞിട്ടുണ്ട് അറിവും അറിവിലും ഏറിയ അറിവും രണ്ടറിവും വ്യത്യസ്തമാണ്. ഇവിടെ ഗുരു അറിവ് എന്ന് പറഞ്ഞിട്ടുള്ളത്. കാണുന്ന ലോകത്ത് എന്തെല്ലാം കാണാനും അറിയാനും കഴിയുന്നോ അതാണ് ഇവിടെ ഗുരു അറിവ് എന്ന് പറഞ്ഞിരിക്കുന്നത്. അറിവിലും ഏറിയ അറിവ് അറിയാനാണ് ഗുരു ആത്മോപദേശ ശതകം എഴുതിയിട്ടുള്ളത് എന്ന് തെളിയുന്നു. രണ്ടറിവില്നിന്നും നാം മനസിലാക്കേണ്ടത് കാണുന്ന ലോകത്ത് കാണാത്ത ഒരു ലോകം കൂടി ഉണ്ടെന്നും അത് ശൂന്യതയില്ആണെന്നും അത് അരൂപിയാണ് പഞ്ചേന്ദ്രിയങ്ങള്കൊണ്ട് അറിയാന്പറ്റാത്തതാണ് അറിവിലും ഏറിയ അറിവ് അത് അറിയുവാന്പഞ്ചേന്ദ്രിയങ്ങളെ ഉള്ളിലടക്കുമ്പോള്ആറാം ഇന്ദ്രിയം തുറക്കുന്നു (ഉള്ക്കണ്ണ്) അപ്പോള്ആത്മജ്ഞാനം അഥവാ അറിവിലും ഏറിയ അറിവ് അറിയാന്കഴിയുന്നു എന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.
പാപങ്ങളും ജനകോടികള്
മായാ പ്രപഞ്ചത്തില്മായാ വിനോദത്തില്
പാപികളായ് മാറിടുന്നു.
പാപികള്ക്കും മനശുദ്ധിയില്ലാത്തോര്ക്കും
ദൈവത്തെ കാണ്മാന്കഴിയുകയില്ല.
കാലഘട്ടത്തില്ഗുരുധര്മ്മത്തിന് പ്രസക്തി ഏറികൊണ്ടിരിക്കുകയാണ്. ലോകത്ത് ശാന്തിയും സമാധാനവും വീണ്ടെടക്കാന്ഗുരുദേവ ദര്ശനം ഉള്കൊണ്ടേ മതിയാവൂ. അതിനുള്ള എല്ലാ തടസ്സങ്ങളും പ്രകൃതിതന്നെ മാറ്റി ഗുരുധര്മ്മം വിജയിപ്പിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ഈശ്വരന്അറിയാതെ ഒരു തുരുമ്പുപോലും അനങ്ങില്ല എന്ന സത്യം മനുഷ്യരാശി മുഴുവന്അറിയണം. ഭാരതത്തിലെ ആത്മസാക്ഷാത്കാരം ലഭിച്ച ഋഷീശ്വരന്മാരുടെ തെളിഞ്ഞ ബുദ്ധിയില്നിന്നുദിച്ച മഹാപ്രഭയാണ് പ്രപഞ്ചസൃഷ്ടി രഹസ്യവും അദ്വൈതബോധവും ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടകൂട്ടില് അത്വജ്ജ്വല ദര്ശനം ഒതുങ്ങി നില്ക്കുകയില്ല. വിശ്വജനതയെ മുഴുവന്തഴുകികൊണ്ടാണ് തേജസ്സ് പ്രകാശിക്കുന്നത്. അത് മതാതീത ആത്മീയതയാണ്. മതമേധാവികളും പുരോഹിത വൃന്ദവും സ്വാര്ത്ഥ താത്പര്യങ്ങള്ക്കായി ആത്മീയത എന്ന വിശ്വസത്യത്തെ ജാതിയുടേയും മതത്തിന്റെയും മതില്കെട്ടിനുള്ളില്തളച്ചിട്ടു.
എന്നാല്അറിവിലും ഏറിയ അറിവിനെ സാക്ഷാത്കരിച്ച ഗുരുദേവന്ഭേദചിന്തകളൊന്നുമില്ലാതെ വിശ്വത്തോളം വളര്ന്ന് നിന്ന് ലോകത്തിന്റെ അടികല്ല് കണ്ടറിഞ്ഞു, തൊട്ടറിഞ്ഞു, അനുഭവിച്ചറിഞ്ഞു. പിന്തലമുറക്ക് പകര്ന്ന് തന്ന പ്രാചീന ശാസ്ത്രമാണ് ഗുരുദര്ശനം എന്ന് ലോകജനത മനസിലാക്കണം. അസാമാന്യമായ ആത്മീയ ഉള്ക്കാഴ്ചയുള്ള അപൂര്വ്വഭാഗ്യശാലികള്ക്കേ ഗുരുദര്ശനത്തിന്റെ പൊരുള്അറിയുവാന്കഴിയുകയുള്ളൂ. പ്രപഞ്ചത്തെ വഹിക്കുന്ന പ്രപഞ്ചം നിറഞ്ഞുനില്ക്കുന്ന പരമാത്മ ചൈതന്യത്തെ പറ്റി അറിയുന്നതാണ് ഏറ്റവും വലിയ അറിവെന്നും അറിയാനാകണം. പരം പൊരുളിനെ അറിയാനുള്ള യാത്ര അവസാനം തന്നില്തന്നെ ഒതുങ്ങുന്നതായി കാണാം. അത് അറിയുമ്പോള്ഉണ്ടാകുന്ന ആനന്ദം, സുഖം എത്ര വലുതാണ്.
ഒരു പതിനായിരമാദിതേയരൊന്നായ് നിന്ന് വിളങ്ങുന്നത് കാണാം. അങ്ങനെ വലിയ അറിവ് നമ്മളിലൂടെ അറിയുക അതിനേക്കാള്വലിയ ലക്ഷ്യം മനുഷ്യന് മറ്റൊന്നില്ല, ഗുരുകൃപ അതിന് സഹായകമാകും.
വഴിതെറ്റുന്ന ചിത്തത്തെ നേര്വഴിക്കുതിരിക്കുവാന്
ഗുരു കല്പന പാലിക്കും ശിഷ്യര്ക്കേ സാധ്യമായിടൂ
മനസ്സിന്റെ മഹാരോഗം തൊട്ടുകാണിച്ചീടും ഗുരു
രോഗം മാറ്റാനുള്ള ശ്രമവും ഓതീടും ഗുരു
അഗ്ഗുരുസേവ ചെയ്തിട്ട് കാരുണ്യ തേന്പുരട്ടുക
വൃണപ്പെട്ടുള്ള ചിത്തത്തെ ഗുരുധാരയുണക്കീടും.

മനുഷ്യമനസ്സിലെ വിനാശകാരികളായ ദുര്ഗുണങ്ങള്മനസില്നിന്നും അകറ്റി പകരം സ്നേഹം, സത്യം, ധര്മ്മം, സാഹോദര്യം എന്നീ സദ് ഗുണങ്ങളെ കൊണ്ട് സമ്പന്നമാക്കി നമ്മുടെ ചുറ്റും കാണുന്നു. മനുഷ്യരെല്ലാം നമ്മുടെ സഹോദര ജീവികളാണ് എന്ന് അറിയുകയും അറിയിക്കുകയും ചെയ്യാന്സര്വ്വശക്തനായ ഈശ്വരന്ഇടയാകട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു. ഗുരുധര്മ്മം വിജയിപ്പിച്ച് ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന കൊച്ചു കേരളത്തെ ലോകത്തിന്റെ തന്നെ പ്രകാശ ഗോപുരമാക്കി മാറ്റി ലോകത്ത് ശാന്തിയും സമാധാനവും വീണ്ടെടുക്കാന്കഴിയുമാറാകട്ടെയെന്ന് വിശ്വദുരുവിനോട് ആത്മാര്ത്ഥമായി നമുക്കൊത്തൊരുമിച്ച് പ്രാര്ത്ഥിക്കാം.

മാതാഗുരുപ്രിയ